Friday, August 21, 2015






EXPECTING A 3 TO 5M EQ IN KERALA OR ANOTHER
  SIGNIFICANT ONE IN INDIAN PLATE  



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റേഡിയോതരംഗങ്ങളില്‍ (HAM Radio) ശ്രദ്ധേയമായ അസാധാരണത്വങ്ങള്‍ കാണുന്നു. വരാനിരിക്കുന്ന ഭൂചലന ത്തിന്‍റെ സൂചനകളാണിതെന്നാണ് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നീരീക്ഷണാനുഭവങ്ങള്‍  സൂചിപ്പിക്കുന്നത്. തെക്ക് നിന്നുള്ള സിഗ്നലുകളിലാണ്‌ കൂടുതല്‍ വെതിയാനങ്ങള്‍ കാണുന്നത്.  കുറച്ചു ദിവസങ്ങളായി പ്രകൃതിയും പലവിധത്തില്‍ അസ്വസ്ഥയാണ് പലപ്പോഴും പ്രകൃതി ദീര്‍ഘനേരം സ്മശാനമൂകമാവുന്നു. കാക്കകളിലും, പട്ടികളിലും ആ അസ്വസ്ഥതയുടെപ്രകടമായ പ്രതികരണങ്ങളുണ്ട്. പാറ്റകള്‍ കുറച്ചു ദിവസമായി രാത്രിയും പകലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഭൂചലന മാപിനികള്‍ രേഖപെടുത്തിയതും പെടുത്താത്തതുമായ  ചെറുചലനങ്ങള്‍  കുറച്ചു ദിവസങ്ങളായി (അഗസ്റ് 17 നു ശേഷം) കേരളത്തില്‍ നടക്കുന്നുണ്ട്. 17 നു രാത്രി വടശ്ശേരിക്കരയില്‍ അനുഭവപ്പെട്ട പ്രകമ്പനവും മുരള്‍ച്ചയുമായിരുന്നു തുടക്കം. തുടര്‍ന്ന് കൊല്ലത്ത് രണ്ടു ദിവസങ്ങളിലായി പ്രകമ്പനങ്ങള്‍ ഉണ്ടായതായി അനുഭവപ്പെട്ടിട്ടുണ്ട്. കേരളത്തിലെ  ഭൂച്ചലനങ്ങളുടെ സിരാകേന്ദ്രമായ  ഇടുക്കിയിലും രണ്ടു ദിവസങ്ങളിലായി  ചെറു ചലനങ്ങളുണ്ടായി. ഇതാവട്ടെ ആരോഹണ സ്വഭാവത്തിലുള്ളതാണ്താനും. കേരളത്തിന്‍റെ ഭൌമാന്തര്‍ഭാഗം ഏറെ നാളത്തെ നിശ്ചലതക്ക് ശേഷം വീണ്ടും സജ്ജീവ മാകുന്നതിന്‍റെ സൂചനകളാണിത് കാണിക്കുന്നത്.

ദീര്‍ഘനാളത്തെ പഠനാനുഭവം  ഓര്‍മ്മിപ്പിക്കുന്നത്   കേരളത്തില്‍  ഉടനെ (കൂടിയാല്‍ മൂന്നു മാസത്തിനകം) സംഭവിക്കാനിരിക്കുന്ന (3 മുതല്‍ 5വരെ തീവ്രതയുള്ള ) അവഗണിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു ഭൂചലനത്തിന്‍റെ സാധ്യതയിലേക്കോ ഇന്ത്യന്‍ ഭൂപാളിയില്‍ നടക്കാനിരിക്കുന്ന മറ്റൊരു  പ്രഭലമായ ഭൂചലനത്തിന്‍റെ സാധ്യതയിലെക്കോ ആണ്.  

No comments:

Post a Comment