news


ദേശാഭിമാനി 



ഇടുക്കിയില്‍ തുടര്‍ ഭൂചലനം

Posted on: 19-Feb-2013 01:36 AM
ഇടുക്കി: ഇടുക്കി ജലസംഭരണി മേഖലയില്‍ തുടരെ നേരിയ ഭൂചലനങ്ങള്‍. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് തുടരെ ചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 0.5 രേഖപ്പെടുത്തിയ ഭൂചലനം രണ്ടാമതുമുണ്ടായി. വന്‍മുഴക്കത്തോടെ ഞായറാഴ്ച പുലര്‍ച്ചെയും തിങ്കളാഴ്ച രാവിലെ 8.20നുമായിരുന്നു ചലനങ്ങള്‍. പതിവ് പ്രഭവ കേന്ദ്രമായ ഇടുക്കി റിസര്‍വിനുള്ളിലെ കണ്ണംപടി വെഞ്ഞൂര്‍മേഖലയാണ് കേന്ദ്രം. ഇടുക്കി ജില്ലയിലെ ആലടി, കുളമാവ്, വള്ളക്കടവ്, ഇടുക്കി എന്നിവിടങ്ങളിലെ ഭൂകമ്പമാപിനികളില്‍ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 43ല്‍ പരം ഭൂചലനങ്ങളുണ്ടായി. ഈ ചലനങ്ങളില്‍ ഏറെയും റിസര്‍വ് മേഖലയായ വെഞ്ഞൂര്‍മേടാണ്. ഇതിനുമുമ്പ് കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഈ മേഖലയില്‍ ചലനങ്ങള്‍ ഉണ്ടായത്.





Kvartha%2BHeader

    Written By kvarthapressclub on Monday, February 18, 2013 | 12:08 pm


ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം



ചെറുതോണി: ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചല­നം. ക­ഴിഞ്ഞ ഒന്നരയാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌­കെയില്‍ 0.5 രേഖപ്പെടുത്തിയ ഭൂചല­നം ഉണ്ടായത്. ഇടുക്കി, ചെറുതോണി, കുളമാവ്, തങ്കമണി, കട്ടപ്പന, പീരുമേട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്.


വന്‍ മുഴക്കത്തോടെയായിരുന്നു ഭൂചലനമുണ്ടായത്. സ്ഥിരം പ്രഭവകേന്ദ്രമായ കണ്ണംപടിക്ക് നാലു കിലോമീറ്റര്‍ അകലെയാണ് ചലനമുണ്ടായതെന്ന് കരുതുന്നു. തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്നാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം അധികാരികള്‍ പറയുന്നത്.

2 comments:

  1. This comment has been removed by the author.

    ReplyDelete

  2. മാധ്യമം

    ഇടുക്കിയില്‍ നേരിയ ഭൂചലനം
    Published on Sun, 04/14/2013

    ഇടുക്കി: കുളമാവ്, ഇടുക്കി മേഖലകളില്‍ നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെ 9.25നാണ് ചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

    ReplyDelete