ആകാശത്തുകണ്ട തീഗോളം ഭൂചലനത്തിന്റെ സൂചനയോ

ആകാശത്തുകണ്ട തീഗോളം ഭൂചലനത്തിന്റെ സൂചനയോ
ശ്രീമുരുഗന്‍ അന്തിക്കാട്‌
(ഭൌമ നിരീക്ഷകന്‍)

കഴിഞ്ഞ ഫെബ്രുവരി 27 രാത്രി കേരളത്തിന്റെ  ആകാശത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി അസാധാരണ വെളിച്ചം വിതറി പ്രത്യക്ഷപ്പെട്ട തീഗോളം   എന്തായിരുന്നു....?
രാത്രി 10 മണിയോടുത്താണ്  മധ്യകേരളത്തിനു  മീതെ മാനത്ത് അഗ്നിഗോളം  പ്രത്യക്ഷപ്പെട്ടതും  നിമിഷങ്ങള്‍ക്കകം തീനാമ്പുകളായി ഭൂമിക്കു നേരെവന്ന്  അപ്രത്യക്ഷമായതും . കേരളത്തിന്റെ  സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീതിതമായ ഒരു ആകാശക്കഴ്ച്ചയയിരുന്നു അത്. അസാധാരണമായ ഈ ആകാശക്കഴ്ച്ച കണ്ടവര്‍ ആയിരങ്ങളാണ്. ഒരു നിമിഷ നേരത്തേക്ക് ഭൂമിയില്‍ പകല്‍ പോലെ വെളിച്ചം പരന്നതായും തീ ഗോളത്തിന്റെ ശകലങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ടതായും ഇവര്‍ പറയുന്നു.
ഉല്‍ക്കയുടെ  പതനം ആയിരിക്കാമെന്ന  നിഗമനത്തിലാണ് കേരളത്തിലെ  ശാസ്ത്രസമൂഹം. ചൈനയുടെ റോക്കറ്റിന്റെ  അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക്‌ വീണത് ആയിരിക്കാമെന്നും സംശയമുന്നയിച്ചവരുമുണ്ട്. തീ ഗോളം  ഭൂമിയില്‍ പതിക്കുന്നത് കണ്ടു എന്ന് അവകാശപ്പെട്ട സ്ഥലത്തുനിന്നു (ചില സ്ഥലങ്ങള്‍  തീപിടിച്ചു കത്തിയതായും പറയപ്പെടുന്നു) ഉള്‍ക്കയുടെ അവശിഷ്ടമെന്നു സംശയിക്കുന്ന  പാറക്കല്ലുപോലുള്ള ചില ചെറിയ വസ്തുക്കള്‍ കണ്ടെടുക്കുകയും അവ വിധക്തപരിശോധനക്കായി അയക്കുകയും ചെയ്തതൊഴിച്ചാല്‍ ഉല്‍ക്ക വന്നു വീണതിന്റെ ഒരുവിധ ലക്ഷണങ്ങളും കേരളത്തിലെവിടെയും കണ്ടെത്താനായിട്ടില്ല.  അതെ സമയം ഉല്‍ക്കാ പദനം തന്നെ ആയിരുന്നിരിക്കാമെന്ന നിഗമനത്തില്‍ ആശ്വസിചിരിക്കുകയാണ് ജനങ്ങളും അധികാരികളും.
ശാസ്ത്രീയമയി തെളിയിക്കപ്പെട്ട ഉല്‍ക്കാ പതനങ്ങല്‍ ഒന്നുംതന്നെ കേരളചരിത്രത്തില്‍  രേഖപ്പെടുത്തിയിട്ടില്ല. സാധാരണഗതിയില്‍ ഭൂരിപക്ഷം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ കത്തിനശിക്കറാനുള്ളത്. അന്തരീക്ഷത്തില്‍  കത്തിതീരാത്ത ഉല്‍ക്കാശകലങ്ങള്‍ തണുത്തുറഞ്ഞ്  ഉല്‍ക്കാശിലയായി നിലത്തു വീഴും.   ഉല്‍ക്കവീണ്  ഭൂമിയില്‍ തീപിടിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടുള്ളതായും  അറിവില്ല.  ഉല്‍ക്കാപതനങ്ങള്‍ ഏറെയും  ഭൌമോപരിതലത്തില്‍ ആഘാതങ്ങള്‍ (ഘര്‍ത്തങ്ങള്‍) എല്പിചിട്ടുള്ളതായാണ് ചരിത്രം പറയുന്നത് . കേരളത്തില്‍ വീണത്‌ എന്ന് അവകാശപ്പെട്ടു പരിശോധനക്ക് അയച്ചിട്ടുള്ള ഉല്‍ക്കാവഷിഷ്ടങ്ങള്‍ (പറക്കഷ്ണങ്ങള്‍) ഒന്നുംതന്നെ ഭൂമിയില്‍ വന്നു പതിച്ചപ്പോള്‍ ഭൌമോപരിതലത്തില്‍ ചെറിയൊരു ക്ഷതം (മണ്ണില്‍ ഒരു കുഴിപ്പാട് ) പോലും എല്പ്പിച്ചതായി കാണാനായില്ല. ചെറിയൊരു ഗോലി പോലും ശക്തിയായി മണ്ണിലേക്ക് എറിഞ്ഞാല്‍ പതനത്തിന്റെ ആഘാതത്തില്‍ അവിടെ ഒരു കൊച്ചു  കുഴിയെങ്കിലും  ഉണ്ടാവുക സ്വാഭാവികമാണ്.  
അടുത്ത കാലത്തുണ്ടായിട്ടുള്ള  ഏറ്റവും ശ്രദ്ധേയമായ ഉല്‍ക്കാ  പതനം 2013 ഫെബ്രുവരി 15 ന് റഷ്യയിലെ ചില്യാബിന്‍സ്കിയില്‍ ഉണ്ടായതാണ് . അന്ന് 75 അടിയോളം വലിപ്പമുള്ള ഒരു പാറ മണിക്കൂറില്‍ 60000 കിലോമീറ്റെര്‍ വേഗത്തില്‍ കുതിച്ചെത്തി  ചില്യാബിന്‍സ്കിക്ക് മുകളില്‍ 30 കിലോമീറ്റെര്‍ ഉയരത്തില്‍ വെച്ച് പൊട്ടിത്തെറിച്ചു. അതിനു ഹിരോഷിമയില്‍ വീണ അണുബോംബിന്‍റെ മുപ്പതു മടങ്ങ്‌ സ്പോടനശക്തി ഉണ്ടായിരുന്നുവെത്രേ . ഈ സംഭവത്തില്‍ 1500 പേര്‍ക്ക് പരിക്കേറ്റിരുന്നു.  മഹാരാഷ്ട്രയിലെ ലോനാര്‍ തടാകം ഇത്തരമൊരു ഉല്‍ക്കാ പതനത്തിന്റെ ഭാക്കിപത്രമാണ് എന്ന് പറയപ്പെടുന്നു .
വിചിത്രമായ മറ്റൊരു വസ്തുത അന്നേദിവസം ഭൂമിയിലേക്ക്‌ ലോഹസാന്നിധ്യമുള്ള വസ്തുക്കള്‍ ഒന്നും തന്നെ പതിക്കുന്നതായി നെടുംബാശ്ശേരി വിമാനത്താവളത്തിലോ നേവല്‍ അസ്ഥാനത്തോ ഉള്ള റഡാറുകള്‍ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇത്രയേറെ പ്രകാശം പരത്തിയ ഒരു വസ്തുവോ പ്രകാശവലയമോ  വ്യാപകമായി  കണ്ടതായി അസമയത്ത് ആകാശത്തു പറന്നിരുന്ന വൈമാനികരും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  അതുപോലെ തന്നെ പ്രസ്തുത സമയത്ത് കടലില്‍ മീന്‍ടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന മല്‍സ്യബന്ധന തോഴിലലളികളും  ഇത്തരമൊരു ഭയാനകമായ  ആകശക്കഴ്ച്ച കണ്ടതായി  അറിയിച്ചിട്ടില്ല.  
ഇതില്‍നിന്നു അനുമാനിക്കാനവുന്ന ഒരുകാര്യം ഈ ജ്വാലാപ്രവാഹം കേരളത്തിന്റെ  തെക്കുനിന്നു വടക്കോട്ട്‌ വീതി കുറഞ്ഞ ഒരു പാത്തിപോലെ ഭൂമിയില്‍ നിന്ന് അധികം ഉയരത്തില്‍ അല്ലാതെ പ്രത്യക്ഷപ്പെട്ടു താഴോട്ട് ഇറങ്ങിവരുന്നതായി കാണപ്പെട്ട ഒന്നായിരുന്നു . ഇത് ഭൂചലനവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.  കേരളത്തില്‍ തുടര്‍ച്ചയായി നിരവധി ഭൂചലനങ്ങള്‍ നടന്ന 2012 2013 കാലഘട്ടത്തില്‍ (120 ഓളം ഭൂച്ചലനങ്ങള്‍ ഈ സമയത്ത് രേഖപ്പെടുത്തിയിട്ടുണ്ട്) സമാനമായ പ്രതിഭാസം അങ്കമാലിക്കടുത്ത് കൈന്റിക്കര എന്നസ്ഥലത്ത് നടന്നിരുന്നു. brontide (shock wave and fireball ) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നടന്ന സമയത്ത് നീല കലര്‍ന്ന ഒരു ജ്വാല പ്രവാഹം അഥവാ ഫയര്‍ ബോള്‍  കാണപ്പെടുകയും മുഴക്കമോ മര്‍മ്മരസമാനമായ   ശബ്ദമോ  കേള്‍ക്കുകയും ഭൂമികുലുക്കംപോലെ  അനുഭവപ്പെടുകയും ചെയ്തതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണ്. തിരുവനന്തപുരത്തുള്ള ഭൌമശാസ്ത പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ സ്ഥലം സന്ധര്‍ശിച്ച്   പഠനം നടത്തുകയും ചെയ്തിട്ടുണ്ട്  . സമാനമായ മറ്റൊരു സംഭവം 2009 ഡിസംബര്‍ 18 നു നെബ്രുസ്കയില്‍ ഉണ്ടായ 3.5 m ഭൂച്ചനത്തിനു തൊട്ടു മുന്പായി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.    
Brontide അഥവാ Shock wave and fireball ഭൂച്ചലനവുമായി അടുത്ത ബന്ധം  പുലര്‍ത്തുന്ന ഒരു പ്രതിഭാസമാണ്. ഇത്   ഭൂചലനത്തിന് മുന്‍പും പിന്‍പുമായി ലോകത്തിന്റെ പലഭാഗത്തും നടന്നിട്ടുള്ളതായി ഭൌമനീരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം പ്രതിഭാസം കാണപ്പെടുകയാണെങ്കില്‍ ഭൂച്ചലനപൂര്‍വ്വ സൂചനകളായി (Pre seismic message ) കരുതാവുന്നതാണ്. കാലങ്ങളായി ബഹിര്‍ഗമിക്കപ്പെടാതെ ഭൂമിക്കടിയില്‍ കുമിഞ്ഞുകൂടുന്ന മര്‍ദ്ദം  ഭൂമിക്കടിയിലെ പാറകെട്ടുകളില്‍  സമ്മര്‍ദ്ദം ചെലുത്തുകയും അതുമൂലം പറകളില്‍ friction ഉണ്ടാവുകയും തല്‍ഫലമായി  വൈദ്യുത ചാര്‍ജ് (peezo electricity) രൂപപ്പെടുകയും ചെയ്യുന്നു.  ഇത് അന്തരീക്ഷത്തിലുള്ള എതിര്‍ചാര്‍ജ്ജുമായി    പ്രതി പ്രവര്‍ത്തിച്ച് ഇടിമിന്നല്‍ പോലെ നീലകലര്‍ന്ന പ്രകാശത്തെ സ്രിഷ്ടിക്കുകയും ചെയ്യും. അന്തരീക്ഷത്തെ പ്രഭാപൂരമാക്കുന്ന ഈ വെളിച്ചം ഒരു തീ ഗോളം പോലെയോ പ്രകാശ വലയം (Aura) പോലെയോ കാണപ്പെടുന്നു. ഇതോടൊപ്പം മുഴക്കമോ മര്‍മ്മര  സമാനമായ ശബ്ദമോ കേള്‍ക്കുകയും  ഭൂമിയില്‍ വിറയല്‍  (ഭൂചലന സമാനമായ പ്രതീതി) അനുഭവപ്പെടുകയും ചെയ്യാറുണ്ട്  . ഇത് ഭൂചലന മാപിനികള്‍ രേഖപ്പെടുത്തികൊള്ളനമെന്നില്ല .
സൂഷ്മമായി പരിശോധിച്ചാല്‍ ഫെബ്രുവരി 27 രാത്രി  കണ്ട തീഗോളത്തിന്റെ പ്രവാഹം അഥവാ  പ്രകാശ ധാര കേരളത്തിലെ സജ്ജീവമായ ഭൂവിള്ളലു കള്‍ക്ക് സമന്തരമായിരുന്നു എന്ന് കാണാം. ഉദാ: ഇടമലയാര്‍ ഭൂവിള്ളല്‍ (Idamalayal Leneament). ദക്ഷിണ കേരളത്തില്‍ നിന്നാരഭിച്ച്  മധ്യകേരളത്തിലൂടെകടന്ന്   ഉത്തരകേരളത്തിലെത്തുന്ന ഈ ഭൂവിള്ളല്‍ കടന്നു പോയിടത്തോക്കെ  തന്നെ ഈ പ്രതിഭാസം ദ്രിശ്യമായിട്ടുണ്ട്. വിചിത്രമായ മറ്റൊരു വസ്തുത പാലക്കാട്ടും ഇത് കാണപ്പെട്ടു എന്നതാണ്. മേല്‍സൂചിപ്പിച്ച ഭൂവിള്ളല്‍ ഒറ്റപ്പാലത്തിനടുത്തുനിന്നു പാലക്കാട്ടേക്ക് ഒരു കൈവഴിയായി പോകുന്നുണ്ട് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കുക.
ഈ പ്രതിഭാസത്തിനു തൊട്ടു മുന്‍പ് ഹാം റേഡിയോ വയര്‍ലെസ്സ് തരംഗങ്ങളില്‍   അനുഭവപ്പെട്ട വിചിത്രമായ വെതിയാനങ്ങളും വിരല്‍ ചൂണ്ടുന്നത് ഇതൊരു ടെക്ടോനിക് പ്രതിഭാസത്തിന്റെ ഭാഗമായിരുന്നു എന്നുതന്നെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി  വയര്‍ലസ് തരംഗങ്ങളില്‍ അപ്രതീക്ഷിതമായി കാണപ്പെടുന്ന വെതിയാനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന വെക്തിയാണ് കേരളത്തിലെ അറിയപ്പെടുന്ന  ഹാം റേഡിയോ പ്രവര്‍ത്തകന്‍കൂടിയായ ലേഖകന്‍.

രണ്ടായിരം മുതല്‍ കേരളത്തില്‍  ഉണ്ടായിട്ടുള്ള ഭൂച്ചലനങ്ങളുടെ  കണക്കുള്‍ പരിശോധിച്ചാല്‍  രണ്ടായിരത്തി പതിമൂന്നിന്റെ അവസാന പകുതി മുതല്‍ പതിനഞ്ചു വരെയുള്ള കാലയളവില്‍ കേരളത്തില്‍ നാമമാത്രമായ  ഭൂചലനങ്ങളെ ഉണ്ടായിട്ടുള്ളൂ  എന്ന്കാണാം   . അതില്‍ നിന്നും മനസിലാക്കാവുന്ന ഒരു വസ്തുത  ഈ കാലയളവില്‍ കേരളത്തിന്റെ ഭൌമാന്തര്‍ ഭാഗത്ത് രൂപംകൊണ്ടിട്ടുള്ള  മര്‍ദ്ദമത്രയും ബഹിര്‍ഗമിക്കാന്‍ അവസരം ലഭിക്കാതെ തിങ്ങി നില്‍ക്കുന്നു എന്നതാണ്. ഭൂചലന ഭൂപടത്തില്‍ മൂന്നാം മേഘലയില്‍ സ്ഥിതിചെയ്യുന്ന കേരളത്തില്‍ സാമാന്യം ശക്തമായ ഭൂച്ചലനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ഈ പ്രദേശത്തു 5.5 മാഗ്നെട്യൂഡ് ശക്തിയുള്ള ഭൂചലനങ്ങള്‍ വരെ നടക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രതിഭാസങ്ങളേയും അവ നല്‍കുന്ന സൂചനകളെയും അവഗണിക്കുന്നത് ശരിയല്ല. ദൈനം ദിന വ്യതിയാനങ്ങളെ നിരീക്ഷനിരീക്ഷിക്കുന്നതോടൊപ്പം ശാസ്ത്രീയ പഠനങ്ങളും ശക്തമായ മുന്നൊരുക്കങ്ങളും കൈക്കൊള്ളുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാവുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മളിക്കാര്യങ്ങളില്‍ വളരെ പുറകിലാണ് .   കരുതിയിരിക്കുക ആകാശത്തുകണ്ട തീഗോളം ഭൂചലനത്തിന്റെ സൂചനയാവാം.
10 -03 - 2015

No comments:

Post a Comment